എൽസി - ഒന്നാം അധ്യായം
എൽസിയെക്കുറിച്ച്
ഒരു ദിവസം മൈ ഡിയർ മുത്തച്ഛൻ പടം കണ്ടു കൊണ്ടിരിക്കുമ്പോൾ ആണ് എൽസിയെക്കുറിച്ച് ആദ്യമായി കേട്ടത്. പിന്നീടു കാലത്തിന്റെ പ്രവാഹത്തിൽ മാറന്നു പോയ എൽസിയെക്കുറിച്ചു വീണ്ടുമോർപ്പിച്ചത് ഞങ്ങളുടെ കോളേജിലെ (എസ് എൻ എം കോളേജ് , മാല്യങ്കര ) കോമേഴ്‌സ് വിഭാഗം തലവൻ ആയിരുന്ന പോറ്റി സർ ആയിരുന്നു .
എൽസി ഒരു ഇന്റർനാഷണൽ റോമിംഗ് സംഭവം ആണെന്നറിഞ്ഞപ്പോൾ അറിയാനൊരു ആഗ്രഹം തോന്നി .പറഞ്ഞു വരുമ്പോൾ എൽസി സിമ്പിൾ ആണ് പക്ഷെ പവർഫുള്ളും ആണ് .
ലെറ്റർ ഓഫ് ക്രെഡിറ്റ് എന്നാണ് എൽസിയുടെ മുഴുവൻ പേര് . അതായതു കടം കൊടുക്കുന്നതിനുള്ള ഒരുറപ്പു കത്ത് .
ഒരു ഉദാഹരണം പറയുകയാണെങ്കിൽ ഉമ്മച്ചന് കുറച്ചു ചായപ്പൊടി വേണം. വിജയേട്ടൻ ചായപ്പൊടി വിൽക്കുന്ന ആളാണ് . ആവശ്യമറിയിച്ചപ്പോൾ ഉമ്മച്ചനോട് ചായപ്പൊടിയുടെ വിലക്കുള്ള കാശ് ദുട്ട് മണി വെക്കാൻ പറഞ്ഞു വിജയേട്ടൻ . കാശ് ഉടനെയുണ്ടാവില്ലെന്നും സാധനം കടമായിത്തന്നാൽ കുറച്ചു സമയം കൊണ്ട് പണം കൊടുത്തു തീർക്കാം എന്നും ഉമ്മച്ചൻ അറിയിച്ചു . നേരിട്ട് പരിചയം ഇല്ലാത്ത ഉമ്മച്ചന് കടം കൊടുക്കാൻ വിജയേട്ടന് ഒരുറപ്പ് കുറവ് . അപ്പോൾ ഉമ്മച്ചൻ താൻ ഇടപാട് നടത്തുന്ന കെ,പി ബാങ്കിൽ നിന്ന് ഒരു കത്ത് വാങ്ങി കൊടുക്കുന്നത് . കത്തിലെഴുതിയിരിക്കുന്നതെന്തെന്നാൽ " പ്രിയ വിജയേട്ടാ കൊടുക്ക് നമ്മുടെ ഉമ്മച്ചന് ചായപ്പൊടി , പുള്ളി കായ് തന്നില്ലെങ്കിൽ ഞമ്മള് തരാം " ആ കത്തിനെയാണ് എൽസി അഥവാ ലെറ്റർ ഓഫ് ക്രെഡിറ്റ് എന്ന് പറയുന്നത് . ഉമ്മച്ചന് വേണ്ടി ചുമ്മാ ഉറപ്പു കൊടുക്കാൻ കെപി ബാങ്കുകാർക്കു തലയിൽ ഓളമൊന്നുമില്ലാത്തതു കൊണ്ട് അവർ ഉമ്മച്ചന്റെ കടയിലുണ്ടായിരുന്ന കുറച്ചു ഏലക്ക ജാമ്യമായി വാങ്ങി വച്ചിട്ടുണ്ടായിരുന്നു . ഉമ്മച്ചൻ പറഞ്ഞ സമയത്തു തന്നെ പണം കൊടുത്തു തീർത്തത് കൊണ്ട് കെപി ബാങ്കുകാർ ഉമ്മച്ചന്റെ ഏലക്ക തിരികെ കൊടുത്തു , റിസ്ക് എടുത്തതിനു പകരമായി ഉമ്മച്ചന്റെ കയ്യിൽ നിന്ന് ബാങ്ക് ചാർജായി കുറച്ചു കാശും കെപി ബാങ്കുകാർ വാങ്ങി .

കയറ്റുമതിയും ഇറക്കുമതിയും ചെയ്യുമ്പോൾ ആവശ്യഘടകം ആണ് എൽസി .സാധാരണ ഗതിയിൽ എൽസിയെ രണ്ടാക്കി തിരിക്കാം രേഖകൾ ബാങ്കിൽ ഹാജരാക്കിയാൽ ഉടനെ പണം കൊടുക്കുന്ന സൈറ്റ് എൽസിയും , നിശ്ചിത കാലം കഴിഞ്ഞു പണം കൊടുക്കുന്ന യുസാൻസ് എൽസിയും . ആതിനെപ്പറ്റിയൊക്കെ പിന്നീട് സമയം കിട്ടുമ്പോൾ പറയാം
Comments
Post a Comment