Posts

Showing posts from November, 2017

എൽസി - ഒന്നാം അധ്യായം

എൽസിയെക്കുറിച്ച് ഒരു ദിവസം മൈ ഡിയർ മുത്തച്ഛൻ പടം കണ്ടു കൊണ്ടിരിക്കുമ്പോൾ ആണ് എൽസിയെക്കുറിച്ച് ആദ്യമായി കേട്ടത്. പിന്നീടു കാലത്തിന്റെ പ്രവാഹത്തിൽ മാറന്നു പോയ എൽസിയെക്കുറിച്ചു വീണ്ടുമോർപ്പിച്ചത് ഞങ്ങളുടെ കോളേജിലെ (എസ് എൻ എം കോളേജ് , മാല്യങ്കര ) കോമേഴ്‌സ് വിഭാഗം തലവൻ ആയിരുന്ന പോറ്റി സർ ആയിരുന്നു . എൽസി ഒരു ഇന്റർനാഷണൽ റോമിംഗ് സംഭവം ആണെന്നറിഞ്ഞപ്പോൾ അറിയാനൊരു ആഗ്രഹം തോന്നി .പറഞ്ഞു വരുമ്പോൾ എൽസി സിമ്പിൾ ആണ് പക്ഷെ പവർഫുള്ളും ആണ് . ലെറ്റർ ഓഫ് ക്രെഡിറ്റ് എന്നാണ് എൽസിയുടെ മുഴുവൻ പേര ് . അതായതു കടം കൊടുക്കുന്നതിനുള്ള ഒരുറപ്പു കത്ത് . ഒരു ഉദാഹരണം പറയുകയാണെങ്കിൽ ഉമ്മച്ചന് കുറച്ചു ചായപ്പൊടി വേണം. വിജയേട്ടൻ ചായപ്പൊടി വിൽക്കുന്ന ആളാണ് . ആവശ്യമറിയിച്ചപ്പോൾ ഉമ്മച്ചനോട് ചായപ്പൊടിയുടെ വിലക്കുള്ള കാശ് ദുട്ട് മണി വെക്കാൻ പറഞ്ഞു വിജയേട്ടൻ . കാശ് ഉടനെയുണ്ടാവില്ലെന്നും സാധനം കടമായിത്തന്നാൽ കുറച്ചു സമയം കൊണ്ട് പണം കൊടുത്തു തീർക്കാം എന്നും ഉമ്മച്ചൻ അറിയിച്ചു . നേരിട്ട് പരിചയം ഇല്ലാത്ത ഉമ്മച്ചന് കടം കൊടുക്കാൻ വിജയേട്ടന് ഒരുറപ്പ് കുറവ് . അപ്പോൾ ഉമ്മച്ചൻ താൻ ഇടപാട് നടത്തുന്ന കെ,പി ബാങ്കിൽ നിന്ന് ഒരു കത്ത് വാങ്ങി...